Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S Rajendran

ദേവികുളം മണ്ഡലത്തില്‍ ഫലം നിര്‍ണയിക്കുന്നതു തമിഴ് വോട്ടുകള്‍

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് 50 ശ​ത​മാ​ന​ത്തോ​ളം ത​മി​ഴ് വം​ശ​ജ​രു​ള്ള ഏ​ക മ​ണ്ഡ​ല​മാ​ണ് ദേ​വി​കു​ളം. തോ​ട്ടം​മേ​ഖ​ല​യി​ല്‍ ത​മി​ഴ് വം​ശ​ജ​രും കാ​ര്‍ഷി​ക​മേ​ഖ​ല​യി​ല്‍ മ​ല​യാ​ളി​ക​ളു​മാ​ണ് കൂ​ടു​ത​ല്‍. കൂ​ടു​ത​ല്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ര്‍ അ​ധി​വ​സി​ക്കു​ന്ന മ​ണ്ഡ​ലം കൂ​ടി​യാ​ണി​ത്. ഇ​തി​നു പു​റ​മെ സം​സ്ഥാ​ന​ത്തെ ഏ​ക ഗോ​ത്ര​വ​ര്‍ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യും ഇ​വി​ടെ​യാ​ണ്.

ഇ​ട​മ​ല​ക്കു​ടി​യി​ലും ത​മി​ഴ് വം​ശ​ജ​രാ​ണു​ള്ള​ത്. ജാ​തി സ​മ​വാ​ക്യ​ങ്ങ​ളും ഇ​വി​ടെ നി​ര്‍ണാ​യ​ക​മാ​ണ്. പ​ള്ള​ന്‍, പ​റ​യ​ര്‍ വി​ഭാ​ഗ​ങ്ങ​ള്‍ക്കാ​ണ് ഇ​വി​ടെ ആ​ധി​പ​ത്യം.​മ​ണ്ഡ​ല​ത്തി​ല്‍ ത​മി​ഴ് വോ​ട്ടു​ക​ള്‍ കൂ​ടു​ത​ലു​ള്ള​തി​നാ​ല്‍ ത​ങ്ങ​ളു​ടെ സ്വാ​ധീ​നം ഉ​റ​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ഐ​ഡി​എം​കെ ഇ​വി​ടെ മ​ത്സരി​ക്കു​ക പ​തി​വാ​ണ്.

എ​ന്നാ​ൽ,‍ ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ര്‍ഥി​ക്ക് പി​ന്തു​ണ ന​ല്‍കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ മ​ത്സരി​ച്ച​പ്പോ​ഴൊ​ക്കെ 1500-2000 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് എ​ഐ​ഡി​എം​കെ​യ്ക്ക് നേ​ടാ​നാ​യ​ത്. എ​ന്നാ​ല്‍ ഡി​എം​കെ​യാ​ക​ട്ടെ ഇ​തു​വ​രെ സ്ഥാ​നാ​ര്‍ഥി​യെ നി​ര്‍ത്തി​യി​ട്ടി​ല്ല.

മൂ​ന്നു​ത​വ​ണ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച എ​സ്.​ രാ​ജേ​ന്ദ്ര​ന്‍ ബി​ജെ​പി പാ​ള​യ​ത്തി​ലെ​ത്തി​യ​ത് യു​ഡി​എ​ഫി​നും എ​ല്‍ഡി​എ​ഫി​നും വെ​ല്ലു​വി​ളി​യാ​കും. ഇ​ദ്ദേ​ഹം ഇ​വി​ടെ എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി​യാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സി​റ്റിം​ഗ് എം​എ​ല്‍എ എ.​ രാ​ജ ത​ന്നെ​യാ​കും എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി.യു​ഡി​എ​ഫി​ല്‍ ര​ണ്ടു​പേ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ര്‍ന്നു​വ​ന്നി​ട്ടു​ള്ള​ത്. കെ​പി​സി​സി സോ​ഷ്യ​ല്‍ മീ​ഡി​യ ജി​ല്ലാ കോ-​ഓ​ര്‍ഡി​നേ​റ്റ​റും യൂ​ത്ത് കോ​ണ്‍ഗ്ര​സ് മു​ന്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​കൃ​ഷ്ണ​മൂ​ര്‍ത്തി, ദ​ളി​ത് കോ​ണ്‍ഗ്ര​സ് മൂ​ന്നാ​ര്‍ മ​ണ്ഡ​ലം മു​ന്‍ പ്ര​സി​ഡ​ന്‍റ് എം.​ മു​ത്തു​രാ​ജ് എ​ന്നി​വ​രു​ടെ പേ​രു​ക​ള്‍ക്കാ​ണ് മു​ന്‍തൂ​ക്കം.

Kerala

ചു​വ​പ്പ് വി​ട്ട് കാ​വി​യി​ലേ​യ്ക്ക്; എ​സ്. രാ​ജേ​ന്ദ്ര​ൻ ഇ​ന്ന് ബി​ജെ​പി​യി​ൽ ചേ​രും

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ള​ത്തെ സി​പി​എം മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ൻ ഇ​ന്ന് ബി​ജെ​പി​യി​ൽ ചേ​രും. തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ൽ നി​ന്ന് അം​ഗ​ത്വം സ്വീ​ക​രി​ക്കും.

2006, 2011, 2016 എ​ന്നീ കാ​ല​യ​ള​വി​ൽ സി​പി​എ​മ്മി​ന്‍റെ എം​എ​ൽ​എ ആ​യി​രു​ന്നു എ​സ്. രാ​ജേ​ന്ദ്ര​ൻ. ഈ ​മാ​സം ആ​ദ്യം രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി രാ​ജേ​ന്ദ്ര​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഒ​രു​മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ന്നാ​ണ് അ​ന്ന് അ​റി​യി​ച്ചി​രു​ന്ന​ത്.

മൂ​ന്നു വ​ർ​ഷ​മാ​യി എ​സ് രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ൽ ചേ​രും എ​ന്ന് പ്ര​ച​ര​ണം ഉ​ണ്ടാ​യി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ഒ​ന്നും ഉ​ന്ന​യി​ച്ചി​ല്ലെ​ന്നും ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തി​ന് മ​റ്റു പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ളും വ​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് രാ​ജേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ച​ത്.

Kerala

ചു​വ​പ്പ് വി​ട്ട് കാ​വി​യി​ലേ​യ്ക്കോ? ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി വോ​ട്ടു​തേ​ടി എ​സ്. രാ​ജേ​ന്ദ്ര​ൻ

ഇ​ടു​ക്കി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി വോ​ട്ടു​തേ​ടി​യി​റ​ങ്ങി സി​പി​എം മു​ൻ എം​എ​ൽ​എ എ​സ്.​രാ​ജേ​ന്ദ്ര​ൻ. ഇ​ട​മ​ല​ക്കു​ടി, ദേ​വി​കു​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള തോ​ട്ടം മേ​ഖ​ല​യി​ലാ​ണു വോ​ട്ടു​പി​ടി​ത്തം.

ഇ​ട​മ​ല​ക്കു​ടി​യി​ൽ മാ​ത്രം ര​ണ്ടാ​ഴ്ച​യ്ക്കി​ടെ മൂ​ന്ന് ത​വ​ണ രാ​ജേ​ന്ദ്ര​ൻ വോ​ട്ടു തേ​ടി​യെ​ത്തി. സി​പി​എ​മ്മു​മാ​യി നാ​ലു​വ​ർ​ഷ​മാ​യി അ​ക​ന്നു​നി​ൽ​ക്കു​ക​യാ​ണു രാ​ജേ​ന്ദ്ര​ൻ.

‘തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഞാ​ൻ മ​ത്സ​രി​ച്ച​പ്പോ​ൾ എ​നി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​വ​രും അ​വ​രു​ടെ ബ​ന്ധു​ക്ക​ളും ഇ​ത്ത​വ​ണ പ​ല​യി​ട​ത്താ​യി മ​ത്സ​രി​ക്കു​ന്നു​ണ്ട്. അ​വ​രെ തി​രി​ച്ചു സ​ഹാ​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു വോ​ട്ട​ഭ്യ​ർ​ഥ​ന’ – രാ​ജേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു. നി​ല​വി​ൽ ഒ​രു പാ​ർ​ട്ടി​യി​ലും അം​ഗ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ. ​രാ​ജ​യെ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് 15 വ​ർ​ഷം സി​പി​എം എം​എ​ൽ​എ​യാ​യി​രു​ന്ന രാ​ജേ​ന്ദ്ര​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും തി​രി​കെ പാ​ർ​ട്ടി​യി​ൽ പ്ര​വേ​ശി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ളു​ടെ തു​ട​ക്കം.

രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നും അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​മു​ണ്ട്.‌‌‌

Latest News

Corehub Up